രാജ്യത്ത് 5ജി സേവനം അതിവേഗത്തിൽ വിന്യസിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 235 നഗരങ്ങളിലാണ് എയർടെൽ 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, രാജ്യത്തെ 500 നഗരങ്ങളിലാണ് എയർടെലിന്റെ 5ജി സേവനം ലഭിക്കുക. ഇത്തവണ ജിയോയെ പിന്തള്ളിയാണ് എയർടെലിന്റെ മുന്നേറ്റം.
2022 ഒക്ടോബറിലാണ് എയർടെൽ 5ജി സേവനം പ്രഖ്യാപിച്ചത്. 5ജി ആരംഭിച്ച്, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നഗരങ്ങളിൽ 5ജി ലഭ്യമാക്കുന്ന ടെലികോം കമ്പനി എന്ന നേട്ടവും എയർടെൽ സ്വന്തമാക്കിയിരിക്കുകയാണ്. ഈ വർഷം സെപ്തംബറോടെ രാജ്യത്തെ മുഴുവൻ നഗരങ്ങളെയും എയർടെലിന്റെ 5ജി ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
Also Read: കുട്ടികൾക്ക് എരിവുള്ള ഭക്ഷണങ്ങൾ കൊടുക്കാമോ?
തടസങ്ങൾ ഇല്ലാത്ത വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനാണ് എയർടെൽ ഉറപ്പുവരുത്തുന്നത്. 20 മുതൽ 30 മടങ്ങ് വരെ ഉയർന്ന വേഗതയും വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ 5ജി പ്ലസ് നെറ്റ്‌വർക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വരിക്കാർക്ക് പരിധിയില്ലാത്ത 5ജി എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ 61 നഗരങ്ങളിലാണ് എയർടെൽ 5ജി ലഭിക്കുക.
Post Your Comments