ThiruvananthapuramKeralaNattuvarthaLatest NewsNews

‘അനാവശ്യ മത്സരബുദ്ധി സൃഷ്ടിക്കുന്നു, കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കണം’

തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്ന തരത്തില്‍ കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളക്സ് ബോര്‍ഡുകളും പരസ്യങ്ങളും ഒഴിവാക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെവി മനോജ് കുമാര്‍, അംഗങ്ങളായ സി വിജയകുമാര്‍, പിപി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്മൃതി പരുത്തിക്കാട് റിപ്പോർട്ടർ ചാനലിലേക്ക്!!! റിപ്പോർട്ടർ ചാനലിന് ആദരാഞ്ജലികളുമായി വിമർശകർ

കുട്ടികളില്‍ അനാവശ്യ മത്സരബുദ്ധി, സമ്മര്‍ദ്ദം, വിവേചനം എന്നിവ സൃഷ്ടിക്കുന്ന തരത്തില്‍ നടത്തുന്ന പരീക്ഷകളില്‍ മാറ്റം വരുത്താനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ക്കായി സ്കൂളുകള്‍ പ്രത്യേക ക്ലാസ് ഏര്‍പ്പെടുത്തുന്നത് നിരോധിക്കണമെന്നും പരീക്ഷകള്‍ക്കായുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

കുട്ടികള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം ഉറപ്പാക്കി എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തണമെന്നും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button