KeralaLatest NewsNews

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് ഈ രണ്ട് മെഡിക്കൽ കോളേജുകൾക്കും ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയിരുന്നു. കിഫ്ബി ധനസഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് 34.74 കോടി രൂപയുടേയും കോഴിക്കോട് മെഡിക്കൽ കോളേജിന് 34.92 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയിൽ 10 കിടക്കകളുള്ള ആധുനിക ഐസോലേഷൻ വാർഡാണ് സജ്ജമാക്കുന്നത്. സമ്പൂർണമായി പൂർത്തീകരിച്ച 10 എണ്ണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അടുത്തിടെ നിർവഹിച്ചിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്തെ രണ്ട് പ്രമുഖ മെഡിക്കൽ കോളേജുകളിൽ വിപുലമായ സംവിധാനങ്ങളോടെ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നത്.

Read Also: റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ്: പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 50 കിടക്കകളുള്ള ഐസൊലേഷൻ ബ്ലോക്കാണ് സ്ഥാപിക്കുന്നത്. 3500 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ നാല് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒപി വിഭാഗം, വാർഡുകൾ, ഐസോലേഷൻ യൂണിറ്റുകൾ, പരിശോധനാ സൗകര്യങ്ങൾ എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, സ്വാബ് ടെസ്റ്റ്, ലബോറട്ടറി, വെയിറ്റിംഗ് ഏരിയ, കൺസൾട്ടേഷൻ റൂം, എക്‌സ്‌റേ, പ്രൊസീജിയർ റൂം, യുഎസ്ജി റൂം, ഫാർമസി എന്നിവയുണ്ടാകും. ഒന്നാം നിലയിൽ നഴ്‌സിംഗ് സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് ലോഞ്ച്, സെമിനാർ റൂം, ബൈസ്റ്റാൻഡർ വെയിറ്റിംഗ് ഏരിയ, നഴ്‌സസ് സ്റ്റേഷൻ, ഐസൊലേഷൻ റൂമുകൾ എന്നിവയും, രണ്ടും മൂന്നും നിലകളിൽ ഐസൊലേഷൻ റൂമുകൾ, ഐസൊലേഷൻ വാർഡ്, പ്രൊസീജിയർ റൂം എന്നിവയുമുണ്ടാകുമെന്ന് വീണാ ജോർജ് അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ 40 കിടക്കകളുള്ള ഐസൊലേഷൻ ബ്ലോക്കാണ് നിർമ്മിക്കുന്നത്. 3600 സ്‌ക്വയർ മീറ്ററിൽ 3 നില കെട്ടിടമാണത്. ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, ബൈസ്റ്റാൻഡർ വെയ്റ്റിംഗ് ഏരിയ, പ്രീ ആന്റ് പോസ്റ്റ് സാംപ്ലിംഗ് ഏരിയ, ഫാർമസി, കൺസൾട്ടേഷൻ റൂം, നഴ്‌സസ് സ്റ്റേഷൻ, പ്രൊസീജിയർ റൂം, സ്‌ക്രീനിംഗ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയിൽ ഐസൊലേഷൻ റൂമുകൾ, ഐസൊലേഷൻ വാർഡുകൾ, ബൈസ്റ്റാൻഡർ വെയ്റ്റിംഗ് ഏരിയ, നഴ്‌സസ് സ്റ്റേഷൻ, പ്രൊസീജിയർ റൂം, ഡോക്ടേഴ്‌സ് ലോഞ്ച് എന്നിവയും രണ്ടാം നിലയിൽ ഐസൊലേഷൻ റൂമുകൾ, ഐസൊലേഷൻ വാർഡുകൾ, പ്രൊസീജിയർ റൂം എന്നിവയുമുണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് പറഞ്ഞു, അവര്‍ക്ക് ഷക്കീലയെ വേണ്ട, പണം മാത്രം മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button