അഞ്ചല്‍: ബന്ധുവായ വീട്ടമ്മയെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ടു മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഏരൂർ ഇളവറാംകുഴി അമ്പതുപറ മേലതിൽ വീട്ടിൽ ബിജു (53) വാണ് അറസ്റ്റിലായത്. ഏരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘം രണ്ടാഴ്ച മുമ്പ് ബിജുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ വിവരം ബന്ധുവായ വീട്ടമ്മ മറ്റുള്ളവരോട് പറഞ്ഞു എന്ന വൈരാഗ്യത്തില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വിളിച്ചുവരുത്തി മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ആണ് ഇവരെ രക്ഷപ്പെടുത്തിയത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടുപേർ പിടിയിൽ
തുടര്‍ന്ന്, വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏരൂര്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദ്, എസ്ഐ മുഹമദ് മുഹ്സീന് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിളക്കുപാറയില്‍ നിന്നും പ്രതിയെ പിടികൂടിയത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Post Your Comments