Latest NewsNewsIndiaBusiness

രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനം കുതിച്ചുയരും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

ഡൽഹിയിൽ നടന്ന സി.എ.പി.എ ഇന്ത്യ ഏവിയേഷൻ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്

രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ടുകളിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുതിച്ചുയരും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനത്തിൽ 26 ശതമാനത്തിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ആകെ വരുമാനം 3.9 ബില്യൺ ഡോളറായി ഉയരുന്നതാണ്. കൂടാതെ, 2023-24 വർഷത്തിൽ ആഭ്യന്തര- അന്തർദേശീയ വിമാനയാത്രക്കാരുടെ എണ്ണവും 395 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 275 ദശലക്ഷത്തിൽ നിന്നും, 320 ദശലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം, 2030 ഓടെ ആഭ്യന്തര എയർപോർട്ട് യാത്രക്കാരുടെ എണ്ണം 700 ദശലക്ഷമായും, അന്താരാഷ്ട്ര എയർപോർട്ട് യാത്രക്കാരുടെ എണ്ണം 160 ദശലക്ഷമായും ഉയരും. ഡൽഹിയിൽ നടന്ന സി.എ.പി.എ ഇന്ത്യ ഏവിയേഷൻ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്.

Also Read: നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന: 13 കടകളുടെ ലൈസൻസ് റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button