കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലിയുടെ അടിസ്ഥാനത്തിൽ കാണാതായ ആളുകളെക്കുറിച്ച് പോലീസ് പരിശോധന നടത്തിയപ്പോഴാണ് കേരളത്തിൽ നിന്നും കാണാതായ പലരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചത്. ഇത്തരത്തിൽ പത്ത് വർഷങ്ങൾക്ക് മുൻപ് പന്തളത്തു നിന്നും കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തിയിരുന്നു . തിരുവനന്തപുരം കള്ളിക്കാട് മൈലക്കര മടവാള് കുഴിയിൽ നിന്നും പന്തളം കുളനട കണ്ടംവീട്ടിൽ ഭർത്താവ് ബാലനും രണ്ട് മക്കളുമൊത്ത് താമസിച്ചുവന്ന സിമി കുമാരിയേയാണ് കണ്ടെത്തിയത്.
ഇവരെ കാണാതായതിനെ കുറിച്ച് പന്തളം പോലീസ് അന്വേഷണം നടത്തുകയായിരുന്നു. 2012 ന് രാവിലെ 10 മണിക്കായിരുന്നു യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13ന് ഭർത്താവിന്റെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താത്തതിനാൽ തന്നെ കേസ് തെളിയാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു ചെയ്തത്. സെപ്റ്റംബർ ഒൻപതിന് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 2018 മേയ് 20നാണ് തുടരന്വേഷണം ആരംഭിച്ചത്.
ഹരിപ്പാട് സ്വദേശിക്കൊപ്പം മലപ്പുറം പെരിന്തൽമണ്ണയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി. ഇവരുടെ ഭർത്താവ് ബാലനും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടയിലാണ് പന്തളത്ത് സ്വകാര്യസ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തു വരുന്ന ഹൻസിലുമായി ഇവർ അടുപ്പത്തിൽ ആകുന്നതും, തുടർന്ന് ഒമ്പത് വർഷമായി ഒരുമിച്ച് ജീവിച്ചതും. സ്വർണപ്പണി ചെയ്തുവരുന്ന ഇയാളെ പുനലൂരിൽ നിന്നും പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് ഇവർ പെരിന്തൽമണ്ണയിൽ ഉണ്ട് എന്ന വിവരം ലഭിക്കുന്നത്. ഹരിപ്പാടുള്ള വീട്ടിലെത്തി നടത്തിയ അന്വേഷണമാണ് പുനലൂരിലെ ജോലി സ്ഥലത്തുനിന്നും പിടികൂടാൻ സാധിച്ചത്.
സൈബർസെല്ലിന്റെ കൂടി സഹായത്തോടെയാണ് യുവതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയത്. പോലീസ് ഇവരെ പെരിന്തൽമണ്ണയിലെ വാടക വീട്ടിലെത്തി കൂട്ടി കൊണ്ടുവരികയായിരുന്നു. ഒരുമിച്ച് ജോലി ചെയ്തു വന്നാൽ സഹജീവനക്കാരനുമായി സ്വമേധയാ പോയതാണെന്നും തുടർന്ന്, ഇസ്ലാം മതം സ്വീകരിക്കുകയും സാനിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു എന്നും, ഒൻപത് വർഷമായി തങ്ങൾ ഭാര്യാഭർത്താക്കന്മാരായി ജീവിച്ച് വരികയാണ് എന്നുമാണ് ഇവർ മൊഴി നൽകിയത്. കുടുംബ പ്രശ്നങ്ങളാൽ ഒരുവർഷം ആയി ഇപ്പോൾ പിരിഞ്ഞു കഴിയുകയാണെന്നും മാവേലിക്കരയുടെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് കേസ് നടക്കുകയാണെന്നും ഇവർ പറയുന്നു. ആദ്യ രണ്ട് മക്കളിൽ മകൾ യുവതിക്കൊപ്പം ആണ് ഉള്ളത്.
Post Your Comments