കോഴിക്കോട്: കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത് എത്തി. ഇതിന് മുന്‍പും പലരും കള്ളുഷാപ്പില്‍ നിന്നും ഉള്ള ഫോട്ടോയും വീഡിയോയും നിയമപരമായ മുന്നറിയിപ്പില്ലാതെ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ അങ്ങനെ ഒക്കെ ചെയ്യാമോ എന്ന സദാചാര ചിന്ത മാത്രമാണ് ഈ അറസ്റ്റിനു പിന്നില്‍ ഉള്ളതെന്ന് അവര്‍ പറഞ്ഞു. ആരോഗ്യത്തിനു ഹാനികരമായതാണെങ്കില്‍ ലൈസന്‍സ് കൊടുത്തു കള്ള്, മദ്യ ബിസ്സിനസ്സ് നടത്താന്‍ അനുമതി നല്‍കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് യുവതിയെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: വൈറലാകാനും ലൈക്കിന് വേണ്ടിയും കള്ളുകുടി അഭിനയിച്ചു: യുവതിയെ അറസ്റ്റ് ചെയ്ത് എക്സൈസ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘മുക്കിനു മുക്കിനു ലൈസന്‍സ് കൊടുത്തു കള്ള് ഷാപ്പും ബാറും തുറന്നു വെച്ചിരിക്കുന്നത് കേരളത്തിലെ പുരുഷന്‍ മാര്‍ക്ക് വേണ്ടി ആണ്. ഇതിന് മുന്‍പും പലരും കള്ളുഷാപ്പില്‍ നിന്നും ഉള്ള ഫോട്ടോയും വീഡിയോയും നിയമപരമായ മുന്നറിയിപ്പില്ലാതെ പബ്ലിഷ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ അങ്ങനെ ഒക്കെ ചെയ്യാമോ എന്ന സദാചാര ചിന്ത മാത്രമാണ് ഈ അറസ്റ്റിനു പിന്നില്‍ ഉള്ളത്. ആരോഗ്യത്തിനു ഹാനികരമായതാണെങ്കില്‍ ലൈസന്‍സ് കൊടുത്തു കള്ള്, മദ്യ ബിസ്സിനസ്സ് നടത്താന്‍ അനുമതി നല്‍കുന്നത് എന്തിനാണ്. ഇത് നിരോധിക്കുകയല്ലേ ചെയ്യേണ്ടത്. ആണായാലും പെണ്ണായാലും മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെ ആണ്. എക്‌സ്സൈസ് വകുപ്പിന് സ്ത്രീകളുടെ ആരോഗ്യത്തില്‍ ഇത്രമാത്രം ജാഗ്രത ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് ??’.
‘ഇതിനു മുമ്പും പുരുഷന്മാര്‍ കള്ള് ഷാപ്പില്‍ ഇരുന്ന് പാട്ട് പാടുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് കണ്ടിട്ടുണ്ട്. എന്നാല്‍ അന്നൊന്നും എക്‌സൈസ് വകുപ്പ് ഇവരിലാരെയും അറസ്റ്റ് ചെയ്തതായി അറിഞ്ഞിട്ടില്ല. അപ്പോള്‍ പ്രശ്‌നം സദാചാരം തന്നെയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് പറഞ്ഞു ന്യായീകരണം വരുമെന്ന് അറിയാം എങ്കിലും പ്രതിഷേധം രേഖപ്പെടുത്താതിരിക്കാന്‍ ആവില്ല’
Post Your Comments