ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും മകളെ തന്നിൽ നിന്നും അകറ്റി എന്നും ആരോപിച്ച ശേഷം ആത്മഹത്യ ചെയ്ത പ്രവാസി മലയാളി ബൈജു രാജുവിന്റെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ വീട്ടുകാരും ഭാര്യയും തൻ്റെ പണം മുഴുവൻ കൊണ്ടുപോയി എന്ന് പറഞ്ഞായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. ബൈജുവിന്റെ ആത്മഹത്യയിൽ സോഷ്യൽ മീഡിയ രണ്ട് തട്ടിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു കൗൺസിലിംഗ് കൊണ്ട് തീർക്കാമായിരുന്ന ജീവിതമാണ് ബൈജു അവസാനിപ്പിച്ചതെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
നിരവധി പ്രതികരണങ്ങളാണ് ഇതുസംബന്ധിച്ച് ബൈജുവിന്റെ അവസാന വീഡിയോയ്ക്ക് താഴെ വരുന്നത്. അതിൽ ചിലത് ബൈജുവിനെ പിന്തുണച്ചും ചിലത് ബൈജുവിനെ വിമർശിച്ചുമുള്ളതാണ്. അതിൽ ചില കമന്റുകൾ ഇങ്ങനെ:
‘ഒരു കൗൺസിലിംഗ് കൊണ്ടു തിരിച്ചു പിടിക്കാൻ പറ്റുമായിരുന്ന ജീവിതം കൊണ്ടു കളഞ്ഞല്ലോ അവൻ. ആ സ്ത്രീയുടെ സംസാരം കേൾക്കുമ്പോ അറിയാം അവന്റെ ഭാര്യയോടുള്ള ഇടപെടൽ ശെരിയല്ലാത്തത് കൊണ്ടുള്ള സാഹചര്യം വേറെ ഏതോ ഒരുത്തൻ അവളെ മുതലെടുക്കാൻ ശ്രമിച്ചു. ഇപ്പൊ പോയപ്പോൾ അവന്റെ കൊച്ചിന് മാത്രം പോയി’.
‘ഇതുപോലെ ഒരുപാട് പ്രവാസികൾ അനുഭവിക്കുന്നുണ്ടാകും. ആരും പുറത്ത് പറയാതെ മനസ്സിൽ മറച്ചു വെച്ച് ഇതുപോലെ ജീവൻ ബലി കൊടുക്കുന്നതിനു മുമ്പ് പരിഹാരം കാണാൻ ശ്രമിക്കുക. നാമെല്ലാം ഈ ലോകത്തേക്ക് ഒറ്റക്ക് അല്ലയോ പിറന്നു വീണത്…. തിരിച്ചു പോവണ്ടതും ഒറ്റക്ക് തന്നെ.,. അപ്പോൾ നമ്മൾ ആർക്കും ഈ ലോകത്ത് തോറ്റുകൊടുക്കേണ്ടതില്ല…. ജീവിക്കുക നാം നമുക്ക് വേണ്ടി’.
‘ഇവിടെ ഏതെങ്കിലും ഒരു ഭാഗത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് തെറ്റാകും എന്ന് തോന്നുന്നു. ഈ പെൺകുട്ടിക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധം ഏത് അളവിലാണ് എന്നറിയില്ല. കേവലം ഫോണിലൂടെ ഉള്ള ചാറ്റ് മാത്രം ആയിരുന്നോ? അതോ അതിന് അപ്പുറം ഏതെങ്കിലും ബന്ധമായിരുന്നോ? ഏത് അളവിൽ ആണെങ്കിലും അവൾ ചെയ്തത് തെറ്റാണ്. ആത്മഹത്യ ചെയ്ത ഈ മനുഷ്യന്റെ പ്രവൃത്തിയെയും ന്യായീകരിക്കാൻ കഴിയില്ല. തന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത് എല്ലാം വായിച്ചാൽ തനിക്ക് എവിടെയൊക്കെയോ ചില കാഴ്ചപ്പാടുകളുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
താൻ മറ്റുള്ളവർക്ക് പലതും വാങ്ങി കൊടുത്തതിന്റെ കണക്ക് പറയുന്നു. അവർ തിരിച്ചു നന്ദി കാണിച്ചില്ല എന്ന് പറയുന്നു. 2016 ൽ തന്റെ ഭാര്യ പ്രസവിച്ചപ്പോൾ പ്രസവത്തിന്റെ ചെലവ് താനാണ് കൊടുത്തത്, അത് അവളുടെ അമ്മയും സഹോദരനും കൊടുക്കേണ്ടതായിരുന്നു എന്നൊക്കെ പറയുന്നതിൽ എന്തൊക്കെയോ പ്രശ്നങ്ങൾ കാണുന്നുണ്ട്. ഒരു ഭർത്താവ് എന്ന നിലയിൽ തന്റെ കടമ എങ്ങനെ നിർവ്വഹിച്ചു, ഏത് മനോഭാവത്തിൽ നിർവ്വഹിച്ചു എന്നുള്ള കാര്യത്തിൽ ഇതൊക്കെ സംശയം ജനിപ്പിക്കുന്നതാണ്. പൂർണ്ണമായി ഈ സാഹചര്യങ്ങളെ മനസ്സിലാക്കാതെ ഒരു ഭാഗത്തെ ന്യായീകരിക്കുന്നതിൽ ഔചിത്യം ഇല്ല. രണ്ടു ഭാഗത്തും തെറ്റുകൾ ഉണ്ട്’.
Post Your Comments