Latest NewsKerala

പ്രശ്നം തുടങ്ങിയത് ഭാര്യാസഹോദരനു കൊടുത്ത കാശ് തിരിച്ചു ചോദിച്ചതോടെ, മകളെ അകറ്റി, ഭാര്യയുടെ അവിഹിത കുറ്റസമ്മതം വൈറൽ

കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചു എന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നും വെളിപ്പെടുത്തിയ ന്യൂസിലാന്‍ഡുകാരനായ ബൈജു രാജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യവീട്ടുകാര്‍ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

തന്റെ മകളായിരുന്നു തനിക്ക് ഏക പ്രതീക്ഷയെന്നും ഇപ്പോൾ അതും നഷ്ടമായിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം ആത്മഹത്യ ചെയ്യാന്‍ തനിക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാവുന്നതിനാലാണ് ഇത്രയും നാള്‍ പിടിച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീഡിയോയില്‍ ഉട നീളം അദ്ദേഹം കരയുകയായിരുന്നു.

ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവന്‍ കൊണ്ടുപോയതായും ബൈജു രാജു ആരോപിച്ചു. ഭാര്യയുടെ സഹോദരനാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിവെച്ചതെന്നും ഇയാൾ തന്നോട് വാങ്ങിയ ലക്ഷങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ മുതൽ ഭാര്യയുമായും പ്രശ്നമായെന്നും, അളിയൻ ബ്ലേഡ് കമ്പനി നടത്തുകയാണെന്നും ബൈജു വീഡിയോയിൽ പറയുന്നു. ഇതുമൂലം താൻ അളിയന്റെ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും ഇത് ഭാര്യയ്ക്ക് തന്നോട് ദേഷ്യമുണ്ടാവാൻ കാരണമായെന്നും ബൈജു പറഞ്ഞു.

നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോള്‍ അവരെല്ലാം ചേര്‍ന്ന് തന്നെ ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞു. ഇതിനിടെ ഭാര്യക്ക് വിവാഹിതനായ മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടെന്നും മകളെ തന്നില്‍ നിന്നും അകറ്റി എന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചു. ഭാര്യയുടെ കുറ്റസമ്മത വീഡിയോ ബൈജു തന്നെ വീഡിയോയിൽ പുറത്ത് വിട്ടിട്ടുണ്ട്. അതിൽ ഭാര്യ തനിക്ക് ടോജോ എന്ന ആളുമായുള്ള ബന്ധത്തെ കുറിച്ച് സമ്മതിക്കുന്നുണ്ട്. ബൈജു ദേഷ്യപ്പെടുന്നതിനാൽ ആണ് അയാളുമായി ബന്ധമായതിനാണ് ഇവർ വീഡിയോയിൽ പറയുന്നത്.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാന്‍ കഴിയും? എന്റെ വേദനകള്‍ എല്ലാവരില്‍ നിന്നും ഞാന്‍ മറയ്ക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എനിക്കത് കഴിയില്ല. കാരണം ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാന്‍ കഴിയില്ല.

എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകള്‍ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്,’ ബൈജു രാജു വ്യക്തമാക്കി.ഇതോടൊപ്പം, അദ്ദേഹത്തിന്റെ വീട്ടുകാരുടെ അഡ്രസ്, അവരുടെ പാസ്‌പോര്‍ട്ട് നമ്ബര്‍, അവര്‍ക്ക് ന്യൂസിലാന്‍ഡിലുള്ള രജിസ്‌ട്രേഷന്‍ നമ്ബര്‍, ജോലി സ്ഥലത്തെ വിലാസം, വീടിന്റെ വിലാസം, നാട്ടിലെ വീടിന്റെ വിലാസം ഇതൊക്കെ വളരെ കൃത്യമായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബൈജു നല്ല ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു ജീവിച്ചു കാണിക്കണമായിരുന്നു എന്നാണു സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ തന്റെ മാതാപിതാക്കളെ പോലും ഭാര്യവീട്ടുകാർ വെറുതെ വിടുന്നില്ലെന്ന് അദ്ദേഹം കരഞ്ഞു കണ്ടു പറയുന്നു. എന്തായാലും ഭാര്യ വീട്ടുകാരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button