KeralaLatest NewsNews

മാട്രിമോണിയൽ വെബ്സൈറ്റ് വഴി പങ്കാളികളെ കണ്ടെത്താൻ ശ്രമിക്കുന്നവരാണോ: ശ്രദ്ധിക്കേണ്ട വസ്തുതകൾ

മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പങ്കാളികളെ കണ്ടെത്താൻ ശ്രമിക്കുന്നവരാണോ നിങ്ങൾ. മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്ന വ്യാജൻമാരെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം. അതിനാൽ തന്നെ നിങ്ങൾ പേര് രജിസ്റ്റർ ചെയ്യുന്നതും തിരച്ചിൽ നടത്തുന്നതുമായ വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്ന് അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രം മുന്നോട്ടു പോകണമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.

Read Also: ദഹനം മുതല്‍ രോഗപ്രതിരോധശേഷി വരെ; അറിയാം നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍…

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന വെബ്‌സൈറ്റ് വ്യാജമാണോ അല്ലയോ എന്ന് വക്തമായതിനു ശേഷം മാത്രം മുന്നോട്ടു പോകുക.

സൈറ്റിൽ കണ്ടെത്തിയ വ്യക്തിയുടെ വിവരങ്ങൾ വിശദമായി അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം നിങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുക.

ഇത്തരം വെബ്‌സൈറ്റുകളിൽ സ്വകാര്യവിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

സാമ്പത്തിക സഹായം ആവശ്യപെടുകയാണെങ്കിൽ ചതിക്കുഴിയാണെന്ന് മനസിലാക്കുക.

വിദേശത്തുള്ള ബന്ധങ്ങളാണെങ്കിൽ അവരെ നേരിൽകണ്ട് അന്വേഷിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുക. വീഡിയോകോളിങ്ങിലൂടെ നിങ്ങളെ കാണണമെന്ന് ആവശ്യപെടുകയാണെങ്കിൽ ശ്രദ്ധിക്കുക, അത് പലതരം ചതികൾക്കും കാരണമാകും.

തുടക്കത്തിൽ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതികൾ അന്വേഷിക്കുക, പെട്ടന്ന് സ്‌നേഹം പ്രകടിപ്പിക്കുക, പല നമ്പരുകളും ഉപയോഗിച്ച് കോൾചെയ്യുക, എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുന്നവരെ കൂടുതലായി അന്വേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

ഒരാളുടേയും സോഷ്യൽമീഡിയ പ്രൊഫൈൽ കണ്ട് അയാളെകുറിച്ച് വിലയിരുത്തരുത്. വിവേകപൂർവ്വമായ അന്വേഷണത്തിലൂടെ മാത്രം നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തുക.

Read Also: ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും, മുന്നറിയിപ്പ് മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button