കരൾ രോഗത്തെ തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ച നടൻ ബാലയെക്കുറിച്ച് നടനും സുഹൃത്തുമായ റിയാസ് ഖാന്‍ പങ്കുവച്ച വാക്കുകൾ വൈറൽ. ചെറിയ പ്രായം മുതല്‍ ബാലയുമായി അടുത്ത സൗഹൃദമുള്ള നടന്മാരില്‍ ഒരാളാണ് റിയാസ് ഖാന്‍. ബാലയുടെ അസുഖം ശരിക്കും എല്ലാവരും മനസിലാക്കേണ്ട കാര്യമാണെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് ഖാന്‍ പറയുന്നു.
read also:ഒരു പാട് മഴ നനഞ്ഞ മനുഷ്യനാണ്, ഇനിയും ആ മനുഷ്യനെ മഴയത്ത് നിർത്തരുത്: അരുൺ കുമാർ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ബാലയ്ക്ക് സംഭവിച്ചതിനെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം വേഗം ആരോഗ്യവാനായി വീട്ടിലേക്ക് വരട്ടെ എന്നാണ് എന്റെ ആഗ്രഹവും പ്രാര്‍ഥനയും. ചെറുപ്പം മുതലേ എനിക്ക് ബാലയുമായി പരിചയമുണ്ട്. എന്നെക്കാളും വളരെ പ്രായം കുറഞ്ഞ ആളാണ് ബാല. അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ ശിവയുമായിട്ടാണ് കൂടുതല്‍ അടുപ്പമുള്ളത്. വിജയുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ ശിവയാണ് അസിസ്റ്റന്റ് ക്യാമറമാന്‍. ബാലയ്ക്ക് ജിമ്മില്‍ പോകണമെന്ന് ആഗ്രഹം പറഞ്ഞത് മുതല്‍ ഞാനാണ് കൊണ്ട് പോയി ആക്കുന്നത്. ബാല അഭിനയിക്കുന്ന ആദ്യ പടത്തിന്റെ അന്ന് മുതലേ എനിക്ക് വ്യക്തിപരമായി അറിയാം. അങ്ങനെ സുഹൃത്തുക്കളായി.
നമ്മളൊക്കെ ജീവിക്കുന്നത് നമ്മുടെ ശരീരത്തിനകത്താണ്. ശരീരം നമ്മള്‍ ഭദ്രമായി തന്നെ സൂക്ഷിക്കണം. ശരീരം ഇപ്പോള്‍ എങ്ങനെ വേണമെങ്കിലും ആയാലും കുഴപ്പമില്ല. അതിനകത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബോഡി എന്ന് പറയുന്നത് ഒരു മിറാക്കിളാണ്. ഒരു ഫങ്ക്ഷന് എത്ര ആസിഡ് അകത്ത് കയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊരു മാജിക്കാണ്. മനുഷ്യ ശരീരത്ത് നടക്കുന്നത് എന്താണെന്ന് അറിഞ്ഞാല്‍ ഞെട്ടും. എപ്പോഴും ശരീരം സൂക്ഷിക്കണം. സഹിക്കേണ്ടി വരുമ്പോള്‍ ഇതൊക്കെ ആരാണ് സഹിക്കുന്നത്. എനിക്കൊരു പ്രശ്‌നം വന്നാല്‍ അതുകൊണ്ട് അനുഭവിക്കുന്നത് ഞാനാണ്. നമുക്കെല്ലാവര്‍ക്കും പോയിട്ട് സങ്കടം പറയാം. ഇപ്പോള്‍ ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന്‍ തന്നെയാണ്. നമുക്ക് അതിനൊക്കെ പോയി സങ്കടം പറയാമെന്നേയുള്ളു. ഇതുപോലെ ഒന്നും സംഭവിക്കാതെ എല്ലാവരും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഇതിനൊരു ഉദാഹരണം പറയുകയാണെങ്കില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായി, പ്രസവിക്കുന്നു. ആ കുഞ്ഞിന് ജന്മം കൊടുക്കുന്നതിന്റെ വേദന ആ അമ്മ മാത്രമേ അറിയുന്നുള്ളു. ബാക്കി എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷനായിരിക്കും. പക്ഷേ ആ വേദന നമ്മള്‍ അറിയുന്നില്ല. ഒരിക്കലും അറിയുകയുമില്ല. അത് അമ്മ മാത്രമേ അറിയുകയുള്ളു. അതുപോലെയാണ് അസുഖം വന്നാലും. ബാല എന്തായാലും നന്നായി തിരിച്ച് വരട്ടേ എന്ന് ആഗ്രഹിക്കുകയാണ്’- റിയാസ് ഖാന്‍ പറയുന്നു.
Post Your Comments