തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാർഹമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ‘ഭാര്യ പേടിച്ചു വിറച്ചു ഒരു അറവുമാടിനെപ്പോലെയാണ് അയാളുടെ ക്യാമറയ്ക്കു മുൻപിൽ ഇരിക്കുന്നത്’
രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന സംഘപരിവാർ ശൈലിയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാർ ഭരണത്തിന് കീഴിൽ ഇതോടെ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. ഈ വിഷയത്തിൽ പ്രതിഷേധമുയർത്താൻ രാജ്യത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Post Your Comments