Latest NewsNewsIndiaCrime

മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി: പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഡല്‍ഹി: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ മൊഹല്ല പ്രദേശത്ത് നടന്ന സംഭവത്തിൽ ഇരുപത്തിയാറുകാരിയായ നിഷയാണ് കൊല്ലപ്പെട്ടത്.

അംബേദ്കര്‍ മൊഹല്ല പ്രദേശത്ത് യുവതിക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ്‌ നിഷയെ സ്ഥലത്തെത്തിയ പോലീസ് കണ്ടത്. ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തുമായി ഭാര്യയ്ക്ക് വീഡിയോ കോളിൽ സെക്സ് ചാറ്റ്: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലപ്പെട്ട യുവതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി ആരോപിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു എന്നും തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകായിരുന്നു എന്നും പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കുട്ടികളുമായി ഒളിവില്‍ പോയി. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

കൊലപാതകത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തിയ കാര്യം ഭര്‍ത്താവ് യുവതിയുമായി അടുപ്പമുള്ള സ്ത്രീയെ വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ, ബുധനാഴ്ച സ്വന്തം നാടായ കാസ്ഗഞ്ചില്‍ വച്ച് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുട്ടികള്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഉള്ളതെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button