ബംഗലുരു: 18-ാം നൂറ്റാണ്ടില്‍ മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ കൊലപ്പെടുത്തിയത് ആരാണെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ മുന്നില്‍ നിര്‍ത്തിയാണ് ടിപ്പു സുല്‍ത്താന്‍ വിഷയം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.
ടിപ്പുവിനെ കൊലപ്പെടുത്തിയത് ബ്രിട്ടീഷുകാരോ മറാത്തി സേനയോ അല്ലെന്നും രണ്ടു വൊക്കലിംഗ പോരാളികളായിരുന്നെന്നുമുള്ള വാദമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
മൈസൂരിലെ ഒരു വിഭാഗം പറയുന്നത് ടിപ്പു കൊല്ലപ്പെട്ടത് വൊക്കലിംഗ വിഭാഗത്തിലെ രണ്ടു നേതാക്കളായ ഉറി ഗൗഡ, നെഞ്ചേ ഗൗഡ എന്നിവരുടെ കൈ കൊണ്ടാണെന്നാണ്. അദ്ദാനന്ദ കരിയപ്പ് എന്നയാള്‍ രചിച്ച ‘ടിപ്പു നിജാകനാശുഗല’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ അവകാശവാദം. വൊക്കലിംഗ സമുദായത്തിലെ ബിജെപി നേതാക്കളും ഇതിനെ പിന്തുണയ്ക്കുന്നു.
അതേസമയം, ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി ശോഭാ കരാന്‍ഡ്ലജേ, അശ്വനാഥ് നാരായണന്‍ എന്നിവരും ഉറി ഗൗഡയും നെഞ്ഞേ ഗൗഡയുമാണ് കൊലപ്പെടുത്തിയതെന്ന് ചരിക്രാരന്മാര്‍ തെളിവ് നല്‍കുന്നുണ്ടെന്ന് പറയുന്നവരിലുണ്ട്.
എന്നാല്‍, ഉറി ഗൗഡ, നെഞ്ഞേ ഗൗഡ എന്ന രണ്ടുപേര്‍ പോലുമില്ലെന്നും അത് കേവലം സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ മാത്രമാണെന്നാണ് വൊക്കലിംഗ സമുദായത്തിലെ കോണ്‍ഗ്രസുകാരും ജനതാദള്‍ എസിന്റെ എച്ച്.ഡി. കുമാരസ്വാമിയും പറയുന്നത്.
ഇപ്പോള്‍ രാഷ്ട്രീയം നോക്കാതെ സമുദായക്കാര്‍ ഒന്നിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ അരങ്ങേറുന്നത്. അതേസമയം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിവാദ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നു.
ടിപ്പുവിനെ മൈസൂര്‍ ഭരണാധികാരി എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ടിപ്പുസുല്‍ത്താനെ തീവ്രമായി പിന്തുണയ്ക്കുന്ന എല്ലാവരെയും ജനങ്ങള്‍ കൊല്ലണമെന്ന വിവാദ പ്രസ്താവന കഴിഞ്ഞമാസമാണ് ബിജെപി നേതാവ് നളിന്‍ കടീല്‍ നടത്തിയത്. ടിപ്പുവിന്റെ അനുയായികളെ ഓടിച്ചിട്ടുപിടിച്ച് കാട്ടിലേക്ക് ഓടിക്കണമെന്നും പറഞ്ഞു. ഇത് വന്‍ വിവാദമാകുകയും ചെയ്തിരുന്നു.
അതേസമയം സ്വാതന്ത്ര്യസമര സേനാനിയായി വിലയിരുത്തി തുടര്‍ച്ചയായി രണ്ടു വര്‍ഷം ടിപ്പുവിന്റെ ജന്മവാര്‍ഷികം സിദ്ധരാമയ്യ സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു.
Post Your Comments