ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി. 2019-ലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
Read also; എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
ഭയം മൂലം രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ‘എന്റെ സഹോദരന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. ഇനിയൊരിക്കലും ഭയപ്പെടുകയുമില്ല. അവന്‍ ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് ആളുകളുടെ സ്‌നേഹവും അവനൊപ്പമുണ്ട്’- പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ മറ്റ് പ്രതിപക്ഷ നേതാക്കളും കോടതി വിധിയെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഗുജറാത്തിലെ സൂറത്തിലുള്ള കോടതിയാണ് രാഹുലിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മോദി എന്ന സര്‍നെയിം സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.
Post Your Comments