കൊച്ചി : ഫാരിസ് അബുബക്കറിന് തിരിച്ചടി തുടങ്ങി. ഫാരിസിന്റെ വിശ്വസ്തന്‍ നജീം അഹമ്മദിന്റെ ഫ്‌ളാറ്റ് ആദായനികുതി വകുപ്പ് സീല്‍ ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫാരിസ് അബൂബക്കറിന്റെ കൊച്ചിയിലെ മുഴുവന്‍ ഇടപാടുകളും വിശ്വസ്തരായ ഇടനിലക്കാരെ ബിനാമികളാക്കിയാണു നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇയാള്‍ക്ക് കോടികണക്കിന് രൂപയുടെ ബിസിനസ് ഉണ്ടെങ്കിലും രേഖകള്‍ ഒന്നും ഫാരിസിന്റെ ഓഫിസുകളില്‍ ലഭ്യമല്ല.
Read Also; ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറി: പ്രധാനമന്ത്രി
2008-മുതല്‍ ഫാരിസ് കൊച്ചിയില്‍ കോടിക്കണക്കിനു രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. ഇയാളുടെ ഇടനിലക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫ്‌ളാറ്റുകളിലാണു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ എല്ലാ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വിശ്വസ്തനായ കണ്ണൂര്‍ സ്വദേശി നജീം അഹമ്മദ് പാലക്കണ്ടിയുടെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഇവിടെനിന്നു രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ നജീം അഹമ്മദിന്റെ ഫ്‌ളാറ്റ് ആദായനികുതി വകുപ്പ് വിഭാഗം മുദ്രവെക്കുകയും ചെയ്തു.
പരിശോധനയെ തുടര്‍ന്ന് ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ടു ഹാജരാകണമെന്ന് നജീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചിലവന്നൂരിലെ ഫ്‌ളാറ്റിലെ വസ്തുവകകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതോടെ ഫാരിസ് അബൂബക്കറിനും കുരുക്കുകള്‍ മുറുകുകയാണ്. നജീമിനെ പോലുള്ള നിരവധി ഇടനിലകാര്‍ ഫാരിസിന് കൊച്ചിയിലുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊച്ചിയിലെ നിര്‍മ്മാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് നജീമില്‍ എത്തി നില്‍ക്കുന്നത്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഫാരിസ് ഭൂമി ഇടപാട് നടത്തിയിട്ടുള്ള സ്ഥലങ്ങള്‍ അന്വേഷണ സംഘം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട സുഹൃത്തും സഹായിയുമാണ് ഫാരിസെന്ന വിവാദം നിരവധി തവണ ഉയര്‍ന്നിട്ടുണ്ട്.
Post Your Comments