
വണ്ണപ്പുറം: സ്വകാര്യ ബസിലെ ജോലിക്ക് ഓട്ടോയിൽ വരുന്നതിനിടെ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു. പോത്താനിക്കാട് കാഞ്ഞിരത്തിങ്കൽ കെ.എ. ബെന്നിയുടെ മകൻ ബേസിൽ (31) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വണ്ണപ്പുറം -മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജീവ ബസിലെ കണ്ടക്ടറായിരുന്നു ബേസിൽ. ബസ് പുറപ്പെടുന്ന സമയമായിട്ടും ബേസിലിനെ കാണാത്തതിനെ തുടർന്ന്, ഡ്രൈവർ ബസുമായി കാളിയാറ്റിൽ നിന്നു വണ്ണപ്പുറത്തെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്.
Read Also : ട്രോളന്മാർക്കും ഡിമാൻഡ്! പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
രാവിലെ പോത്താനിക്കാടു നിന്ന് ഓട്ടോയുമായി വണ്ണപ്പുറത്തേയ്ക്ക് വരുന്നതിനിടയിൽ സൊസൈറ്റിപ്പടിയിൽവച്ച് അസ്വസ്ഥത ഉണ്ടാകുകയും തുടർന്ന് വാഹനംനിർത്തി ഇറങ്ങുന്നതിനിടെ കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് 10-ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരിസ് ഒർത്തഡോക്സ് മഹായിടവക പള്ളിയിൽ നടക്കും. മാതാവ് മോളി. സഹോദരങ്ങൾ ബിബിൻ, ബെസി.
Post Your Comments