Latest NewsNewsBusiness

അതിവേഗം വളർന്ന് ഇന്ത്യൻ വ്യോമയാന മേഖല, പൈലറ്റുമാർക്ക് വമ്പൻ ജോലി സാധ്യത

2040 ആകുമ്പോഴേക്കും ഇന്ത്യയുടെ എയർ ട്രാഫിക് വളർച്ച ഏകദേശം 7 ശതമാനത്തോളം ഉയരുമെന്ന് ബോയിംഗ് ഇതിനോടകം പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്

രാജ്യത്തെ വ്യോമയാന മേഖല അതിവേഗം വളരുന്നതായി റിപ്പോർട്ട്. അടുത്ത 20 വർഷത്തിനുള്ളിൽ 31,000 പൈലറ്റുമാരെയും, 26,000 മെക്കാനിക്കുകളെയും വ്യോമയാന രംഗത്ത് വേണ്ടിവരുമെന്നാണ് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ് അറിയിച്ചിരിക്കുന്നത്. വലിയ വിമാനങ്ങൾ സ്വന്തമാക്കുന്നതിനോടൊപ്പം തന്നെ ഒട്ടനവധി ജോലി സാധ്യതകളുമാണ് വ്യോമയാന രംഗത്ത് ഉണ്ടാവുക.

‘വരും വർഷങ്ങളിൽ ദക്ഷിണേഷ്യൻ മേഖല അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ വ്യോമഗതാഗത വളർച്ചയ്ക്ക് അനുപാതികമായി, എയർപോർട്ടുകൾ ഉൾപ്പെടുന്ന ഹാർഡ് ഇൻഫ്രാസ്ട്രക്ചറും, പൈലറ്റുമാർ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും ശക്തമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്’, ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലിൽ ഗുപ്തെ പറഞ്ഞു. 2040 ആകുമ്പോഴേക്കും ഇന്ത്യയുടെ എയർ ട്രാഫിക് വളർച്ച ഏകദേശം 7 ശതമാനത്തോളം ഉയരുമെന്ന് ബോയിംഗ് ഇതിനോടകം പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം, ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കഴിഞ്ഞ ഫെബ്രുവരിയിൽ ബോയിംഗ്, എയർബസ് എന്നീ കമ്പനികൾക്ക് 470 വിമാനങ്ങൾ വാങ്ങാനുള്ള ഓർഡറുകൾ നൽകിയിരുന്നു.

Also Read: മാസപ്പിറവി ദൃശ്യമായി: സംസ്ഥാനത്ത് റമദാൻ വ്രതാരംഭം നാളെ തുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button