സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് പലിശ നിരക്കുകൾ. വിവിധ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കുകളാണ് ഭൂരിഭാഗം ബാങ്കുകളും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, രാജ്യത്തെ ബാങ്കുകൾ വീണ്ടും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കാമെന്ന സൂചനയാണ് റിസർവ് ബാങ്ക് നൽകുന്നത്. റിസർവ് ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം, നിക്ഷേപ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉടൻ തന്നെ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുന്നതാണ്.
കോവിഡ് കാലയളവിന് ശേഷം ബാങ്കുകൾ വലിയ തോതിൽ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടും ഉയർത്തുന്നത്. 2022 മെയ് മാസം മുതൽ ഹ്രസ്വകാല വായ്പ നിരക്ക് 225 ബേസിസ് പോയിന്റ് വരെയാണ് ആർബിഐ വർദ്ധിപ്പിച്ചത്. വാർഷികാടിസ്ഥാനത്തിൽ ടേം ഡെപ്പോസിറ്റുകൾക്ക് 13.2 ശതമാനം വരെ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപത്തിൽ യഥാക്രമം 4.6 ശതമാനം, 7.3 ശതമാനം വളർച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്.
Also Read: ഗൃഹനാഥനെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
Post Your Comments