Latest NewsKeralaNews

ഇ-ടെൻഡർ സംവിധാനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളത്തിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക പുരസ്കാരം

തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാന സർക്കാരിനുള്ള കേന്ദ്ര സർക്കാർ അവാർഡ് കേരളത്തിന്റെ ഇ-പ്രൊക്യൂർമെൻറ്‌സ് (ഇ-ടെണ്ടർ) പദ്ധതിക്കും ഇ-ടെണ്ടർ പോർട്ടലിനും. സംസ്ഥാന സർക്കാരിന്റെ ഇ-ടെൻഡർ പോർട്ടൽ – https://etenders.kerala.gov.in, വിവിധ പരാമീറ്ററുകൾ അടിസ്ഥാനമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയവും ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും expenditure വകുപ്പും സംയുക്തമായി, മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തു.

Read Also: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ടെൻഡർ സൈക്കിളിന്റെ ഏറ്റവും വേഗമേറിയ പൂർത്തീകരണം, ലഭിച്ച ബിഡുകളുടെ വർദ്ധനവ്, ഓൺലൈൻ പേയ്മെന്റിന്റെ ഉപയോഗം, ഏറ്റവും കുറഞ്ഞ എണ്ണം കോറിജൻഡം തുടങ്ങിയവ പോലുള്ള പ്രകടന സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം.

NIC, MeitY, ധനകാര്യ മന്ത്രാലയത്തിന്റെ expenditure വകുപ്പുമായി സഹകരിച്ച്, 2023 മാർച്ച് 27-ന്, ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന ‘ഇ-പ്രോക്യുർമെന്റിനെക്കുറിച്ചുള്ള ദേശീയ ശിൽപശാലയിൽ അവാർഡ് സമ്മാനിക്കും

Read Also: പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button