തിരുവനന്തപുരം; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് ക്ഷണിച്ച് സംസ്ഥാനം.
read also: സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും ബിസിനസ് ശൃംഖല സൃഷ്ടിക്കാന്‍ റിലയന്‍സ്
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം മന്ത്രി സജി ചെറിയാന്‍ കൈമാറി. സ്റ്റാലിനെ പരിപാടിയിലേക്ക് മന്ത്രി ക്ഷണിച്ചത് ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു.
ഏപ്രില്‍ ഒന്നിന് വൈക്കത്ത് വെച്ച് നടക്കുന്ന ശതാബ്ദിയാഘോഷങ്ങളില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എംകെ സ്റ്റാലിനും പങ്കെടുക്കും. സന്ദര്‍ശനത്തില്‍ മന്ത്രിക്കൊപ്പം പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കല്‍, നോര്‍ക്ക ചെന്നൈ ഡെവലപ്‌മെന്റ് ഓഫീസര്‍ അനു പി ചാക്കോ എന്നിവരും കൂടെയുണ്ടായിരുന്നു.
Post Your Comments