Latest NewsKeralaNews

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനം: യുവതിയെ സന്ദർശിച്ച് പി സതീദേവി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. ഓപ്പറേഷൻ സമയത്തും തിരികെ വാർഡിലേക്ക് മാറ്റുന്നത് വരെയും രോഗികളായ സ്ത്രീകൾക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാകുമെന്ന് ഉറപ്പു വരുത്തണമെന്ന് സതീദേവി വ്യക്തമാക്കി. നീതി ലഭ്യമാകുന്നത് വരെ കമ്മീഷന്റെ പൂർണ്ണ പിന്തുണ യുവതിക്ക് ഉണ്ടാകുമെന്നും സതീദേവി അറിയിച്ചു.

Read Also: കൊച്ചിയിലെത്തിയത് ഭർത്താവിനൊപ്പം, ഷമീറിനെ പരിചയപ്പെട്ടപ്പോൾ ലിവിങ് ടുഗതർ: നടി അഞ്‍ജുവിന്റെ ഇടപാടുകളിൽ ദുരൂഹത

സംഭവത്തിൽ ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ആശുപത്രിയിൽ ജോലിക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനമെന്നും സതീദേവി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ലൈംഗിക അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല.

Read Also: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പിശക്: ട്രോളുകളുമായി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button