ആധാറുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ആധാർ ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടിയുമായി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). റിപ്പോർട്ടുകൾ പ്രകാരം, വിവിധ തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതിനെ തുടർന്ന് 1.2 ശതമാനം ആധാർ ഓപ്പറേറ്റർമാരെയാണ് യുഐഡിഎഐ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൂടാതെ, സസ്പെൻഡ് ചെയ്യപ്പെട്ട ഓപ്പറേറ്റർമാർക്കെതിരെ ആവശ്യമായ ശിക്ഷാ നടപടികളും യുഐഡിഎഐ സ്വീകരിക്കുന്നതാണ്.
ആധാറിലെ പേര് തിരുത്തൽ, വിലാസം മാറ്റൽ തുടങ്ങിയ ആധാർ സേവനങ്ങൾ നൽകുന്നതിന് യുഐഡിഎഐ ഒരു ലക്ഷത്തോളം ഓപ്പറേറ്റർമാരെ നിയമിച്ചിരുന്നു. ഇതിൽ 1.2 ശതമാനം ഓപ്പറേറ്റർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആധാർ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ, എൻറോൾമെന്റ് ജിപിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. യുഐഡിഎഐ ഡാറ്റാ സെന്ററിൽ എൻറോൾമെന്റ് മെഷീന്റെ ക്രെഡൻഷ്യലുകൾ സ്ഥിരമായി പരിശോധിക്കാൻ ഒരു ഓപ്പറേറ്റർ ആവശ്യമാണ്. കൂടാതെ, പ്രതിദിനം പരിമിതമായ എണ്ണം എൻറോൾമെന്റുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് യുഐഡിഎഐ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
Also Read: മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം: രണ്ട് പേർക്ക് മർദ്ദനമേറ്റു
Post Your Comments