വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്ത് യുബിഎസ്. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് 325 കോടി ഡോളറിനാണ് മുഖ്യ എതിരാളിയായിരുന്ന ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുത്തത്. ആദ്യ ഘട്ടത്തിൽ 100 കോടി ഡോളറിന് ഏറ്റെടുക്കാനായിരുന്നു യുബിഎസിന്റെ നീക്കം. പിന്നീട് സ്വിറ്റ്സർലൻഡ് സർക്കാർ ഇടപെട്ടതോടെ 325 കോടി ഡോളറിന് കരാർ ഉറപ്പിക്കുകയായിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട് വരുന്ന 540 കോടി ഡോളർ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറിൽ നിന്ന് കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നൽകുക. ഇടപാടിന്റെ ഭാഗമായി നിലവിലുള്ള ക്രെഡിറ്റ് സ്വീസ് ഷെയർ ഹോൾഡർമാർക്ക് ഓരോ 22.48 ഓഹരികൾക്കും ഓരോ യുബിഎസ് ഷെയർ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ബാങ്കുകളുടെയും സംയുക്ത ആസ്തി ഏകദേശം 5 ട്രില്യൺ ഡോളറിലധികമാകാനാണ് സാധ്യത. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ, ഏകദേശം 9,000 പേർക്ക് തൊഴിൽ നഷ്ടമാകും. രണ്ട് ബാങ്കിംഗ് സ്ഥാപനങ്ങൾ ഒന്നാകുമ്പോൾ ജീവനക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മിക്ക ആളുകൾക്കും തൊഴിൽ നഷ്ടമാകുക.
Also Read: സർക്കാർ മദ്യവില്പനശാലയിലെ ജീവനക്കാരൻ റോഡിൽ മരിച്ച നിലയിൽ
Post Your Comments