Latest NewsNewsTechnology

പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങൾ നീക്കം ചെയ്ത് സ്പോട്ടിഫൈ, ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് തിരിച്ചടി

പുതിയ നടപടി ദീർഘ കാലത്തേക്ക് സബ്സ്ക്രിപ്ഷൻ എടുത്തവരെയാണ് കൂടുതൽ ബാധിക്കുക

ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് നിരാശ നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മ്യൂസിക് ആപ്പായ സ്പോട്ടിഫൈ. ഇത്തവണ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര ഗാനങ്ങളാണ് പ്ലേ ലിസ്റ്റിൽ നിന്നും സ്പോട്ടിഫൈ നീക്കം ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സീ മ്യൂസിക് കമ്പനിയുടെ ലൈസൻസിംഗ് കരാർ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സ്പോട്ടിഫൈ ബോളിവുഡ് ഗാനങ്ങൾ നീക്കം ചെയ്തത്. ഇത് ബോളിവുഡ് സംഗീത പ്രേമികൾക്കിടയിൽ വലിയ തോതിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. പുതിയ നടപടി ദീർഘ കാലത്തേക്ക് സബ്സ്ക്രിപ്ഷൻ എടുത്തവരെയാണ് കൂടുതൽ ബാധിക്കുക.

സീ മ്യൂസികും സ്പോട്ടിഫൈയും വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും, വിജയകരമായി പൂർത്തിയാക്കാൻ ഇരുകമ്പനികൾക്കും സാധിച്ചിരുന്നില്ല. അതേസമയം, ചർച്ചകൾ വീണ്ടും തുടർന്നേക്കാമെന്ന് സ്പോട്ടിഫൈ സൂചനകൾ നൽകുന്നുണ്ട്. ജേഴ്‌സിയിലെ മൈയ്യ മൈനു (2022), ഡ്രൈവിലെ മഖ്‌ന (2019), റയീസിലെ സാലിമ (2017) തുടങ്ങിയ നിരവധി ഇഷ്ടഗാനങ്ങളാണ് നീക്കം ചെയ്തിട്ടുള്ളത്. കൂടാതെ, റോം-കോം വീരേ ദി വെഡ്ഡിംഗ് (2018), ഗല്ലി ബോയ് (2019), കലങ്ക് (2019) എന്നീ സിനിമകളുടെ ട്രാക്കുകളും സ്പോട്ടിഫൈയിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.

Also Read: ആധാർ ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടിയുമായി യുഐഡിഎഐ, കാരണം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button