പാലക്കാട്: കേന്ദ്രം റബറിന് 300 രൂപയാക്കി തന്നാല്‍ മൂന്ന് ബിജെപി എം.പിമാരെ തരാമെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകളെ പരിഹസിച്ച കെ.ടി ജലീല്‍ എം.എല്‍.എയ്ക്ക് കിടിലന്‍ മറുപടി നല്‍കി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇടതു പക്ഷ പ്ലാറ്റ്ഫോമില്‍ അധികാരത്തിലിരിക്കുമ്പോള്‍ ഖുര്‍ ആന്‍ വിതരണവും , പേഴ്സണല്‍ സ്റ്റാഫില്‍ മതം നോക്കി നിയമനവും നടത്തിയ സിമിക്കാരെ തിരിച്ചറിയാനുള്ള ശേഷിയൊക്കെ സഭകള്‍ക്കുണ്ടെന്ന് സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി നല്‍കുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ? എന്ന കെ.ടി ജലീലിന്റെ പോസ്റ്റിനാണ് സന്ദീപ് വാര്യര്‍ മറുപടി നല്‍കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘നെയ്ഫിയു റിയോ , കോണ്‍റാഡ് കെ. സാങ്മ … ഒന്നാന്തരം സത്യക്രിസ്ത്യാനികളാണ് . ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിമാരാണ് . ഈസ്റ്റര്‍ സ്‌ഫോടനവും ജോസഫ് മാഷും പാലാ ബിഷപ്പിനെതിരെ നടത്തിയ കൊലവിളിയുമൊക്കെ സ്മൃതിപഥങ്ങളില്‍ നിന്ന് മായാത്ത ക്രിസ്ത്യാനിക്ക് നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയും . ഇടതു പക്ഷ പ്ലാറ്റ്ഫോമില്‍ അധികാരത്തിലിരിക്കുമ്പോള്‍ ഖുര്‍ ആന്‍ വിതരണവും , പേഴ്സണല്‍ സ്റ്റാഫില്‍ മതം നോക്കി നിയമനവും നടത്തിയ സിമിക്കാരെ തിരിച്ചറിയാനുള്ള ശേഷിയൊക്കെ സഭകള്‍ക്കുണ്ട്’ .
Post Your Comments