ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യു. അത്തരത്തിൽ ഐക്യുവിന്റെ നിയോ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഐക്യു പുറത്തിറക്കാനിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐക്യു നിയോ 8 ഹാൻഡ്സെറ്റാണ് വിപണി കീഴടക്കാൻ ഉടൻ എത്തുക. ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകാൻ സാധ്യത. ഡിസ്പ്ലേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. ക്വാൽകം സ്നാപ്ഡ്രാഗൺ 8+ ജെൻ1 ചിപ് സൈറ്റാണ് നൽകാൻ സാധ്യത. അതേസമയം, സാധാരണ മോഡൽ മീഡിയടെക് ഡെമൻസിറ്റി 9200+ ചിപ് പായ്ക്ക് നൽകുമെന്നും സൂചനയുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 1/ 1.5 ഇഞ്ച് ക്യാമറ സെൻസറും നൽകിയേക്കും. 5,000 എംഎഎച്ച് കരുത്തുള്ള ബാറ്ററിയാണ് നൽകുക. ഐക്യു നിയോ 8- ന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
Also Read: എന്തൊരു കരുതൽ: പക്ഷികളെ വെള്ളം കുടിപ്പിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ
Post Your Comments