റിസർവ് ബാങ്ക് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് പുതിയ നിയമനം നടത്താൻ ഒരുങ്ങി ധനമന്ത്രാലയം. നിലവിലെ ഡെപ്യൂട്ടി ഗവർണർമാരിലൊരാളായ എം.കെ ജെയനിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡെപ്യൂട്ടി ഗവർണറെ നിയമിക്കുന്നത്. ഇത്തവണ സ്വകാര്യ മേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെയും പരിഗണിക്കാൻ സാധ്യതയുണ്ട്. ബാങ്കിംഗ്, ഫിനാൻഷ്യൽ മാർക്കറ്റ് പ്രവർത്തന മേഖലകളിൽ 15 വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്കാണ് ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കുക.
റിസർവ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് സ്വകാര്യ മേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെയും പരിഗണിക്കാൻ പദ്ധതിയിടുന്നത്. 2023 ഏപ്രിൽ 10 വരെയാണ് ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാർത്ഥികൾക്ക് 2023 ജൂൺ 22- ന് 60 വയസ് കവിയാൻ പാടില്ല. മൂന്ന് വർഷത്തേക്കാണ് നിയമനം ഉണ്ടാവുക. റിസർവ് ബാങ്കിന് കീഴിൽ 4 ഡെപ്യൂട്ടി ഗവർണർമാരാണ് ഉള്ളത്. ഇതിൽ ഒരാൾ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
Also Read: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : എൻജി. വിദ്യാർത്ഥി മരിച്ചു
Post Your Comments