
വിപണിയിൽ ഇന്ന് ആവശ്യക്കാർ ഏറെയുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. വിവിധ വിലയിലും ഡിസൈനിലും സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. അത്തരത്തിൽ പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ ഫാസ്റ്റ് ട്രാക്കിന്റെ സ്മാർട്ട് വാച്ച് ഓഫർ വിലയിൽ വാങ്ങാനുള്ള അവസരം ഒരുക്കുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടുമായി സഹകരിച്ച് ഫാസ്റ്റ് ട്രാക്കിന്റെ റിവോൾട്ട് സീരീസ് സ്മാർട്ട് വാച്ചാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കോളിംഗ് സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള റിവോൾട്ട് എഫ്എസ്1 സ്മാർട്ട് വാച്ചാണ് ഓഫർ വിലയിൽ വാങ്ങാൻ അവസരം. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
റിവോൾട്ട് എഫ്എസ്1 സ്മാർട്ട് വാച്ചിന് 1.83 ഇഞ്ച് അൾട്രാ വിയു ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഇവയിൽ ഏറ്റവും വേഗമേറിയ 2.5 എക്സ് നൈട്രോ ഫാസ്റ്റ് ചാർജിംഗും ലഭ്യമാക്കിയിട്ടുണ്ട്. മാർച്ച് 22 മുതലാണ് ഈ സ്മാർട്ട് വാച്ച് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുക. മാർച്ച് 22 ഉച്ചയ്ക്ക് 12 മണി മുതൽ 1,695 രൂപ എന്ന പ്രത്യേക അവതരണദിന വിലയിൽ ഈ ഉൽപ്പന്നം ഫ്ലിപ്കാർട്ടിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും.
Also Read: മണ്ണെണ്ണ വയറ്റിലെത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
Post Your Comments