ThrissurNattuvarthaLatest NewsKeralaNews

വമ്പൻ തിമിംഗലത്തിന്‍റെ ജഡം തൃശൂർ ചാവക്കാട് കടപ്പുറത്ത്

തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞത്

തൃശൂർ: വമ്പൻ തിമിംഗലത്തിന്‍റെ ജഡം തൃശൂർ ചാവക്കാട് കടപ്പുറത്ത് തീരത്തടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞത്.

Read Also : പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാൻ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്യാൻ തീരുമാനം

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്. ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്. കടല്‍ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രദേശവാസികൾ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തിയത്. കപ്പലും മറ്റുമിടിച്ച് അപകടത്തില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തീരദേശ പൊലീസും പൊലീസും സ്ഥലത്തെത്തി. തുടർന്ന്, സ്ഥലത്തു നിന്നും ജഡം നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button