
കാട്ടാക്കട : ടിപ്പർ ലോറിയിൽ സ്കൂട്ടർ ഇടിച്ച് ബിടെക് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ടികെഡി റോഡിൽ മങ്കാട്ട് ഹൗസിൽ എമിലിൻ റോസ് (19) ആണ് മരിച്ചത്. ചെറിയ കൊണ്ണി തിനവിള കോളേജ് ഓഫ് ആർകിടെക്ച്ചർ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് എമിലിൻ.
Read Also : അരിക്കൊമ്പനെ പിടിക്കാന്‍ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി
ഇന്നലെ വൈകിട്ട് 6.15-നാണ് അപകടം നടന്നത്. വനിതാ സുഹൃത്തിനൊടൊപ്പം സ്കൂട്ടറിൽ കോളജിൽ നിന്നും വരുന്ന വഴി പുളിയറക്കോണം മണ്ണയം പാലത്തിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ടിപ്പറിന്റെ പിൻവശം സ്കൂട്ടറിൽ ഇടിക്കുകയും വാഹനം ഓടിച്ചിരുന്ന എമിലിൻ റോസ് തെറിച്ച് തറയിൽ വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments