കൊല്ലം: കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയുമാണ് നാലംഗ സംഘം ആക്രമിച്ചത്.
Read Also: ഉന്നത വിദ്യാഭ്യാസം: കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ
കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. മർദ്ദനത്തെ തുടർന്ന് ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തയുമായി ബന്ധപ്പെട്ട് പുറത്ത് പോയ ഇരുവരും തിരികെ മടങ്ങുന്നതിനിടെ പ്രദേശത്തെ ഒരു റോഡിന്റെ ചിത്രം പകർത്തിയിരുന്നു. ഈ റോഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് സംശയിച്ചായിരുന്നു ഇവർക്ക് നേരെ ആക്രമണം നടത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read Also: ‘ഒരു വാഴക്കുല വെട്ടുന്ന ലാഘവത്തോടെ ചിന്ത ഡോക്ടർ അത് ചെയ്തു’: ട്രോളി ശ്രീജിത്ത് പണിക്കർ
Post Your Comments