പട്ന: ബീഹാറിലെ പട്‌ന റെയിൽവേ സ്‌റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ളീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് പോൺ താരം കേന്ദ്ര ലസ്റ്റ്. പ്രദർശിപ്പിച്ച വീഡിയോ തന്റേതാണെന്ന് തോന്നുന്നു എന്നാണ് കേന്ദ്ര പറയുന്നത്. പോൺ താരം കേന്ദ്ര ലസ്റ്റ്, ‘ബീഹാർ റെയിൽവേ സ്റ്റേഷൻ’ എന്ന ഹാഷ്ടാഗോടുകൂടി ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കേന്ദ്രയുടെ വീഡിയോയാണ് പ്രദർശിപ്പിച്ചത് എന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചത്.
പിന്നാലെ ട്വിറ്ററിൽ ഒരു ഉപയോക്താവ് ‘ഇത് നിങ്ങളുടെ വീഡിയോ ആയിരുന്നു, നിങ്ങൾക്ക് അത് അറിയാമോ’ എന്ന് ചോദിച്ചതിന് താരം തന്നെ മറുപടി നൽകി. ‘ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു’ എന്നാണ് കേന്ദ്ര മറുപടി നൽകിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ജിആർപി നടപടിയെടുക്കാൻ വൈകിയതിനെത്തുടർന്ന്, സ്‌ക്രീനുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ആർപിഎഫ് ബന്ധപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾക്ക് മുന്നിൽ അശ്ലീല ക്ലിപ്പ് പ്രദർശിപ്പിക്കുന്നത് നിർത്താൻ ഏജൻസി ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരും ദത്ത കമ്മ്യൂണിക്കേഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു.
റെയിൽവേ സ്‌റ്റേഷനിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ പരസ്യം നൽകുന്നതിന് ഏജൻസിക്ക് നൽകിയിരുന്ന കരാർ റെയിൽവേ ഉദ്യോഗസ്ഥർ അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ട് ഒന്നും പുറത്തുവന്നിട്ടില്ല. റെയില്‍വേ വകുപ്പ് പ്രത്യേക അന്വേഷണം നടത്തിവരികയാണ്. അതേസമയം, പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തന്നെ വീഡിയോ പ്ലേ ചെയ്തതിനെ ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്.
Post Your Comments