പാലില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു കുടിയ്ക്കുന്നത് പല തരത്തിലുളള ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. പാലിന്റെ അസിഡിറ്റി വയറിനെ ബാധിയ്‌ക്കാതിരിയ്‌ക്കാന്‍ സഹായിക്കുന്നൊരു വഴിയാണിത്. വയര്‍ തണുപ്പിയ്‌ക്കാന്‍ ശര്‍ക്കര നല്ലതാണ്. ഇത് പാലില്‍ ചേർത്തു കഴിയ്‌ക്കുമ്പോള്‍ പാലിന്റെ അസിഡിറ്റി കുറയും.
അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ് പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്‌ക്കാവുന്ന ഒരു വഴി. പാലും ശര്‍ക്കരയും സന്ധികള്‍ക്കും ജോയന്റുകള്‍ക്കും നല്ലതാണ്. ഈ ഭാഗങ്ങളിലെ വേദനയൊഴിവാക്കാന്‍ ഏറ്റവും ഗുണകരം.
Read Also : കാറപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു
പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത് ചര്‍മത്തിനും മുടിയ്‌ക്കും ഏറെ ഗുണകരമാണ്. തിളങ്ങുന്ന ചര്‍മം ലഭിയ്‌ക്കും, മുടിയുടെ ആരോഗ്യവും വര്‍ദ്ധിയ്‌ക്കും. പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്‌ക്കു പകരം പാലില്‍ ശര്‍ക്കര ചേർത്തു കഴിയ്‌ക്കാം. മിതമായി ഇതുപയോഗിയ്‌ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിയ്‌ക്കില്ല.
പാലില്‍ മധുരം വേണമെന്നു നിര്‍ബന്ധമുള്ള ചിലരുണ്ട്. ഇതിനായി പഞ്ചസാര ചേര്‍ക്കുന്നത് തടി വര്‍ദ്ധിയ്ക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ശര്‍ക്കര ചേര്‍ക്കുന്നത്. വിളര്‍ച്ചയ്ക്കുളള നല്ലൊരു പരിഹാരമാണ് ശര്‍ക്കര. ഇതിലെ അയേണ്‍ വിളര്‍ച്ചയ്ക്കുള്ള നല്ല പരിഹാരമാകും. പാലില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ്.
Post Your Comments