ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന് പേരുള്ള ആന പുലർച്ചയോടെയാണ് എത്തിയത്.
വയനാട് ആർആർടി റെയ്ഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘവും ഒപ്പമുണ്ട്. വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളും നാളെയെത്തും.
അതേസമയം, അരിക്കൊമ്പന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ വനംവകുപ്പ് അഞ്ചംഗ സംഘത്തെ നിയോഗിച്ചു. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന വാച്ചർമാരുടെ സംഘത്തെയാണ് നിയോഗിച്ചത്. പെരിയകനാലിലെ എസ്റ്റേറ്റ് ഭാഗത്തുള്ള കൊമ്പനെ പിടികൂടാൻ തീരുമാനിച്ചിരിക്കുന്ന ദിവസം ചിന്നക്കനാൽ ഭാഗത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments