കണ്ണൂർ: കണ്ണൂർ നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. ബികാസ് മല്ലിക്കാണ് (31)പിടിയിലായത്.
പഴയ ബസ് സ്റ്റാൻഡിൽ വെച്ച് രാത്രി 10.30 ഓടെയാണ് ഇയാൾ പിടിയിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച് കഞ്ചാവ് വിൽപനക്കായി കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. ഒഡീഷയിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തി വരികയായിരുന്നു പ്രതി. ബസ് സ്റ്റാൻഡിനു സമീപത്തെ മുറി കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
നേരത്തെ ആയിക്കരയിൽ മത്സ്യ തൊഴിലാളിയായ ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. എക്സൈസ് റേഞ്ച് ഓഫീസർ സിനു കൊയിലിയൻ, പ്രിവന്റിവ് ഓഫീസർ എം.പി സർവജ്ഞൻ, ഗ്രേഡ് ഓഫീസർ പി.കെ ദിനേശ്, സി.ഇ.ഒമാരായ എം. സജിത്ത്, എൻ. രഞ്ജിത്ത് കുമാർ, കെ.പി റോഷി, സി. അജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments