കുടുംബത്തിന് വേണ്ടി സൗത്ത് കൊറിയയിൽ പോയി കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന പണത്തിൽ നിന്നും ഒരു വിഹിതം തായ്‌ലൻഡിൽ കഴിയുന്ന ഭാര്യയ്ക്ക് അയച്ച് കൊടുത്ത യുവാവിന്റെ ദാരുണകഥയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഭർത്താവ് അന്യനാട്ടിൽ കഷ്ടപ്പെടുമ്പോൾ ഭാര്യ മറ്റൊരു യുവാവിനെ വിവാഹം കഴിച്ച് സുഖജീവിതം നയിക്കുകയാണ്. തായ്‌ലൻഡിൽ നിന്നുമാണ് വിചിത്ര സംഭവം പുറത്തുവരുന്നത്.
നരിന്‍ എന്ന 47കാരന്‍ തന്റെ ഭാര്യ തന്നോട് ചെയ്ത ചതി മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറയുകയാണ്. യുവാവിന്റെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ ആരെയും ധർമ്മസങ്കടത്തിലാക്കും. ഇയാളുടെ ഭാര്യക്ക് ബംപര്‍ ലോട്ടറിയടിച്ചെങ്കിലും അവര്‍ അത് രഹസ്യമാക്കി വെക്കുകയായിരുന്നു. നരിന്‍ അത് വൈകിയാണ് അറിയുന്നത്. ജോലി സ്ഥലത്തേക്ക് പെട്ടന്നൊരു ദിവസം ഇയാൾക്ക് ഭാര്യയുടെ കോൾ വരികയായിരുന്നു. നരിനുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലെന്നും, ഇനി നമ്മള്‍ കാണില്ലെന്നും പറഞ്ഞ് അത് വരെ ഭാര്യയായി ഒപ്പമുണ്ടായിരുന്ന യുവതി മുങ്ങുകയായിരുന്നു.
മാത്രമല്ല, തൊട്ടുപിന്നാലെ തന്നെ ഇവര്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും ഉണ്ടായി. എല്ലാം ലോട്ടറി അടിച്ചതിന് പിന്നാലെയാണ് നടക്കുന്നത്. ഇതറിഞ്ഞു താൻ നെഞ്ച് തകര്‍ന്ന് പോയെന്നാണ് നരിൻ പറയുന്ന്. പക്ഷേ തന്നോട് ഇത്രയും വലിയ ചതി ചെയ്ത ഭാര്യയെ വെറുതെവിടാൻ യുവാവ് തയ്യാറാകാനുന്നില്ല. ചവീവാന്‍ എന്ന മുന്‍ ഭാര്യക്കെതിരെ നിയമപോരാട്ടത്തിനാണ് ഒരുങ്ങുകയാണ് നരിന്‍.
20 വര്‍ഷത്തെ ദാമ്പത്യബന്ധമാണ് യുവതി ലോട്ടറി അടിച്ചതിലൂടെ ഒഴിവാക്കിയത്. നരിൻ ദക്ഷിണ കൊറിയയിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തെ നന്നായി നോക്കാനായിരുന്നു ഇത്. രണ്ടര കോടി രൂപയില്‍ അധികം അവര്‍ ലോട്ടറി അടിച്ചതിന് പിന്നാലെയാണ് ഭാര്യ മറ്റൊരു ജീവിതം തുടങ്ങിയതെന്ന് മനസ്സിലായെന്നും, ഒരു പോലീസുകാരനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും നരിന്‍ വെളിപ്പെടുത്തുന്നു.
Post Your Comments