ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു. മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Read Also: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഇന്ത്യയ്ക്ക് ജപ്പാന്റെ സഹായം
ബംഗലൂരുവിലുള്ള മദനി ആയുര്‍വേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇക്കാര്യം അടങ്ങുന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ അഭിഭാഷകനായ ഹാരിസ് ബീരാന്‍ പരാമര്‍ശിക്കുകയായിരുന്നു.
തുടര്‍ന്ന് അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഓര്‍മ്മക്കുറവും ശാരീരിക അവശതകളും നേരിടുന്നുണ്ടെന്നും, അതിനാല്‍ നാട്ടില്‍ ചികിത്സ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് മദനി ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാകുന്നതു വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments