തിരുവനന്തപുരം: നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ ആയിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതിൻ പ്രകാരമുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. രജിസ്‌ട്രേഷൻ വകുപ്പിന്റെ PEARL ആപ്ലിക്കേഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായി രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു.
Read Also: ഒടുവിൽ ആഗ്രഹ സാഫല്യം: നടി ഷീലയുടെ ആഗ്രഹം സാധിക്കാൻ അവസരമൊരുക്കി സ്പീക്കറുടെ ഓഫീസ്
സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശം സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ് നടപ്പിലാക്കുന്നതിനൊടൊപ്പം 2023 ഏപ്രിൽ ഒന്ന് മുതൽ ആറ് മാസ കാലയളവിലേക്ക് തുടരാവുന്നതാണ്. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങൾക്കുള്ള ഇ-സ്റ്റാമ്പിങ് ഏപ്രിൽ 1 മുതൽ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാർ ഓഫീസിൽ നടപ്പിലാക്കും. 2023 മേയ് 2 മുതൽ പദ്ധതി സംസ്ഥാന വ്യാപകമാക്കും.
Read Also: സംസ്ഥാനത്ത് വേനല്‍ മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പ്പാദനം താറുമാറാകുമെന്ന് സൂചന
Post Your Comments