കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 44,000 രൂപയാണ്.
ഈ മാസം തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9-ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
തുടർന്ന്, മാർച്ച് 18 -ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ് സ്വർണവില പവന് റെക്കോർഡ് വിലയായ 5530-ൽ എത്തിയത്. യു.എസിലെ സിലിക്കൺവാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളുമാണ് സ്വർണവില ഉയരാൻ കാരണമായത്.
Read Also : ഫോണിൽ എൺപതോളം സെക്സ് വീഡിയോകളും ചാറ്റുകളും: പള്ളീലച്ചൻ്റെ ഫോൺ റീസ്റ്റോർ ചെയ്ത പൊലീസ് ഞെട്ടി
ഇതിന് മുൻപ് ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നിരുന്നു. സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണിയില്‍ ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്
Post Your Comments