പുനലൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാളക്കോട് ആഞ്ഞിലിവിള വീട്ടിൽ രാമചന്ദ്രൻ -ശാന്തമ്മ ദമ്പതികളുടെ മകൻ സുബിൻ (37) ആണ് മരിച്ചത്.
കല്ലടയാറ്റിൽ ഐക്കരക്കോണം ഇഞ്ചത്തടം ഭാഗത്തെ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു സുബിൻ. അഞ്ചുപേർ സംഘമായാണ് കുളിക്കാൻ എത്തിയത്. ഒഴുക്കിൽപ്പെട്ട സുബിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ഫയർഫോഴ്സ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു.
Read Also : സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്.
Post Your Comments