
ചാരുംമൂട്: സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. പഴകുളം പള്ളിക്കൽ കോട്ടപ്പുറം പള്ളി കിഴക്കതിൽ വീട്ടിൽ ആഷിഖിനെയാണ് (25) അറസ്റ്റ് ചെയ്തത്.
Read Also : ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്തു: അദ്ധ്യാപകൻ അറസ്റ്റിൽ
ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര -പന്തളം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് ദുരനുഭവം നടന്നത്. പെൺകുട്ടി ഇരുന്ന സീറ്റിന് പുറകുവശത്തെ സീറ്റിലിരുന്ന് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. പ്രതികരിച്ചതോടെ മദ്യലഹരിയിലായിരുന്ന പ്രതി പെൺകുട്ടിയുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ ബസിൽ നിന്ന് പിടിച്ചിറക്കിവിടുകയുമായിരുന്നു. എന്നാൽ, ബസ് ജീവനക്കാർ പൊലീസിൽ അറിയിച്ചില്ല. തുടർന്ന്, പെൺകുട്ടി നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലം ചിന്നക്കടയിൽ ലോഡ്ജിൽ നിന്നാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments