കണ്ണൂര്‍: ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തില്‍ ചൂടു പിടിച്ച് കേരള രാഷ്ട്രീയം. ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ സി പി എം രംഗത്തെത്തി. ബിഷപ്പ് നടത്തിയ പ്രസംഗം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നതാണെന്ന് കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബി ജെ പിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്ന് എം പി ഇല്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നാണ് ബിഷപ്പ് പ്രസംഗത്തില്‍ പറഞ്ഞത്. ഇതിനെതിരെ എംവി ഗോവിന്ദനും എംവി ജയരാജനും ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി.
ബിഷപ്പിന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായാണ് മന്ത്രി എം ബി രാജേഷ് രംഗത്തെത്തിയത്. കുറുക്കന്‍ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് ക്രൈസ്തവര്‍ക്ക് അറിയാമെന്നാണ് എം ബി രാജേഷ് ചൂണ്ടിക്കാട്ടിയത്. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഇതും വിവാദമായി. രാജേഷ് ബിഷപ്പിനെ കോഴി എന്ന് വിളിച്ചത് മോശമായിപ്പോയി എന്നാണു സോഷ്യൽ മീഡിയയിലെ സംസാരം.
Post Your Comments