KeralaLatest NewsNews

ലൈഫ് മിഷൻ കേസ്: യൂണിടാക് എംഡിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാലുകോടിയോളം രൂപ കോഴ നൽകിയത് സന്തോഷ് ഈപ്പനാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനശ്വരനായ ലോകനേതാവെന്ന് വാഴ്ത്തി ചൈനീസ് ജനത: ചൈനക്കാര്‍ക്കും പ്രിയങ്കരന്‍ മോദി തന്നെ

കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്. സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്‌ളാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് പണം നൽകിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തി. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്.

Read Also: പാകിസ്ഥാനില്‍ ഒരുനേരത്തെ ആഹാരം കിട്ടാനില്ല, ജനങ്ങള്‍ കവര്‍ച്ചയിലേയ്ക്ക് നീങ്ങുന്നു: രാജ്യത്ത് അരക്ഷിതാവസ്ഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button