അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ജിൻദൽ സ്റ്റീൽ ആൻഡ് പവർ. രാജ്യത്ത് ആദ്യമായാണ് അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നത്. നിലവിൽ, അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഛത്തീസ്ഗഡിലെ റായിഗഡിലുള്ള ഉൽപ്പാദന കേന്ദ്രത്തിലാണ് ഉരുക്ക് നിർമ്മിക്കുക. ഇത്തരം ഉരുക്ക് നിർമ്മിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഇതിനോടകം തന്നെ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്.
പാലങ്ങൾ, ആശുപത്രികൾ, റിഫൈനറികൾ, വാണിജ്യ, ഗാർഹിക, കെട്ടിടങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് ഉപയോഗിക്കാൻ സാധിക്കും. 15,103 ഗ്രേഡ് ഉരുക്കിന് 600 ഡിഗ്രി വരെയുള്ള താപം 3 മണിക്കൂർ വരെ നേരിടാനുള്ള കഴിവുണ്ട്. ഒ.പി ജിൻദൻ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഉരുക്ക് നിർമ്മാണ കമ്പനിയാണ് ജിൻദൽ സ്റ്റീൽ ആൻഡ് പവർ.
Post Your Comments