Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് ദേവികുളത്ത് വൻവിജയം നേടും: പട്ടികജാതി വിഭാഗങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: വെറുമൊരു തുകൽ കച്ചവടക്കാരനിൽ നിന്നും ശതകോടീശ്വരനിലേക്കുള്ള ഫാരിസിന്റെ വളർച്ച പെട്ടെന്ന്, പിണറായിയുടെ ബിസിനസ് പങ്കാളിയോ?

പട്ടികജാതിക്കാരനല്ലാത്ത ഒരാളെ കള്ള സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിപ്പിച്ചത് പട്ടികജാതി വിഭാഗത്തോടുള്ള വഞ്ചനയാണ്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് ദേവികുളത്ത് വൻവിജയം നേടും. കള്ളസർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നടപടികളും എടുക്കണം. റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Read Also: ഐസിഐസി പ്രുഡൻഷ്യൽ: ഏറ്റവും പുതിയ സേവിംഗ്സ് പദ്ധതിയായ പ്രു ഗോൾഡ് ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button