Latest NewsNewsIndia

എയർ ഇന്ത്യയിലും ചാറ്റ്ജിപിടി സേവനം ആസ്വദിക്കാൻ അവസരം, പുതിയ പ്രഖ്യാപനവുമായി കമ്പനി

ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പായ ജിപിടി 4- ന്റെ സേവനമാണ് കമ്പനി പ്രയോജനപ്പെടുത്തുന്നത്

രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ ചാറ്റ്ജിപിടിയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പായ ജിപിടി 4- ന്റെ സേവനമാണ് കമ്പനി പ്രയോജനപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ എയർ ഇന്ത്യയുടെ സിഇഒ ആയ കാംബെൽ വിൽസണാണ് പങ്കുവെച്ചിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ ജിപിടി 4 അവതരിപ്പിച്ചത്. അതേസമയം, ജിപിടി 4- ന്റെ സേവനങ്ങൾ എപ്പോൾ പ്രയോജനപ്പെടുത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.

ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ചവയാണ് ചാറ്റ്ജിപിടി. ഇതിനോടകം തന്നെ നിരവധി കമ്പനികൾ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, നവീകരണ പ്രവർത്തനങ്ങൾ എയർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 470 പുതിയ വിമാനങ്ങളാണ് എയർ ഇന്ത്യ ഉടൻ സ്വന്തമാക്കുന്നത്.

Also Read: രാഹുൽ ഗാന്ധിയുടെ വീട്ടിലും പൊലീസ് കയറിയതല്ലേ?: ഫാരിസ് അബൂബക്കറിന്റെ വീട്ടിലെ റെയ്ഡിൽ ഗോവിന്ദന്റെ ന്യായീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button