ErnakulamKeralaLatest NewsNews

‘ക്രൈസ്തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾ’: വിഡി സതീശൻ

കൊച്ചി: റബറിന്റെ താങ്ങുവില വര്‍ധിപ്പിച്ചാല്‍ ബിജെപിയ്ക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റബർ കർഷകരുടെ സങ്കടത്തിൽ നിന്നുണ്ടായതാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെന്നും രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും സതീശൻ പറഞ്ഞു.

പ്രദേശത്തെ റബ്ബർ കർഷകരുടെ വികാരമാണ് പറഞ്ഞതെന്നും അതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി

കർഷകരെ സഹായിച്ചാൽ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാം എന്നാണ് നേരത്തെ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്. ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ച് തരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പറഞ്ഞത് കുടിയേറ്റ ജനതയുടെ വികാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button