KeralaLatest NewsNews

‘അടുത്ത ജനപ്രിയനായകന്‍ റോബിനാണെന്ന് ദിലീപ് പറഞ്ഞുവത്രേ’: ഒടുക്കം താൻ ദിലീപേട്ടന്റെ കാല് പിടിച്ചുവെന്ന് ശാലു പേയാട്

കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹം ഉയർത്തുന്നത്. റോബിനെ പല താരങ്ങള്‍ക്കും പരിചയപ്പെടുത്തി കൊടുത്തത് താനാണെന്നും എന്നാല്‍ പിന്നീട് തനിക്ക് പ്രശ്‌നമാകാന്‍ തുടങ്ങിയതോടെയാണ് റോബിനെ ഒഴിവാക്കിയതെന്നും ശാലു പേയാട് പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശാലു റോബിനെതിരെ ശബ്ദമുയർത്തിയത്.

‘റോബിൻ എന്നെ കാണാൻ വന്നു. സിനിമയിൽ അഭിനയിക്കണം എന്നൊക്കെ പറഞ്ഞു. എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാന്‍ സഹായിക്കാം എന്ന് പറഞ്ഞു. റോബിന്‍ ഇന്നീ കാണുന്ന എന്തെങ്കിലും ഒരു സെറ്റപ്പ് ഉണ്ടെങ്കില്‍ അതിന്റെ 100 ശതമാനവും ഞാന്‍ തന്നെയാണ്. തള്ളലുകൊണ്ട് മാത്രമല്ലേ റോബിന്‍ പിടിച്ച് നില്‍ക്കുന്നത്. ഞാന്‍ എന്ന വ്യക്തിയില്ലായിരുന്നെങ്കില്‍ ആരെയൊക്കെ കാണാന്‍ പറ്റും. പ്രിയന്‍ സാര്‍, ടൊവിനോ, കീര്‍ത്തി, കല്യാണി, ഗോകുലം.. ഗോകുലത്തിനൊക്കെ കൊണ്ട് പരിചയപ്പെടുത്തി കൊടുക്കുന്നത് ഞാന്‍ ആണ്.

Also Read:‘കുഞ്ഞാവ’ ഇനിയില്ല: അവസാനമായി ചേര്‍ത്തുപിടിച്ചപ്പോൾ അമ്മ വിതുമ്പി, മുഖത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കാനാകാതെ അച്ഛൻ

ടൊവിനോയുമായുള്ളത് ഞാന്‍ എന്റെ മൊബൈലില്‍ എടുത്ത പടം ആണ്. എന്നിട്ട് പറഞ്ഞു ടൊവിനോ ആണ് അടുത്ത പടത്തിലെ വില്ലന്‍. ഇങ്ങനെ ഈ തള്ള് തുടങ്ങിയപ്പോഴല്ലേ ഞാന്‍ ഓടാന്‍ തുടങ്ങിയത്. ഞാന്‍ എറണാകുളത്ത് നില്‍ക്കുകയാണെങ്കില്‍ ഇവന്‍ അങ്ങോട്ട് വരും. എന്നിട്ട് പറയുന്നത് വേറെയാണ്. എന്നെ വിളിച്ച് എവിടെയാണെന്നും ആരൊക്കെയുണ്ട് എന്നും ചോദിക്കും. ഞാന്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ചേട്ടാ ഞാന്‍ കൂടി വരട്ടെ എന്ന് ചോദിക്കും. ഇതൊക്കെ കണ്ടന്റാണ് ചേട്ടാ, ഇന്ന് കേരളം കത്തും എന്നൊക്കെ പറയും. എനിക്കിതൊന്നും ആദ്യം മനസിലായില്ല.

അതുപോലെ ഞാന്‍ ദിലീപേട്ടന്റെ പടം ചെയ്യാന്‍ ബോംബെയില്‍ നില്‍ക്കായിരുന്നു. അപ്പോള്‍ ഇവന്‍ എന്നെ വീഡിയോ കോള്‍ വിളിക്കും ഇടക്കിടക്ക്. സംഭവം ഇവന്‍ കണ്ടന്റിന് വേണ്ടിയിട്ടാണ് വിളിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നെ വിളിച്ചിട്ട് ചേട്ടാ എനിക്കൊന്ന് പരിചയപ്പെടുത്തി തരുമോയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ദിലീപേട്ടാ എന്റെ ഫ്രണ്ടാണ്. അങ്ങനെ ദിലീപേട്ടന്‍ ഫോണില്‍ വിളിച്ച് സംസാരിച്ച് ആ മോനെ സുഖമല്ലേ എന്ന് ചോദിച്ചു. ദിലീപേട്ടന് ഇവനെ അറിയില്ല. കുറച്ച് കഴിഞ്ഞ് ഒരു ഓണ്‍ലൈനിന്റെ ലിങ്ക് ഇവന്‍ അയച്ച് തന്നു.

എന്താണ് എന്ന് അറിയാമോ. ഇവന്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്തിട്ട് അപ്പോള്‍ തന്നെ ഇവന്‍ പോസ്റ്റ് ചെയ്തു. ന്യൂസ് എന്താണെന്ന് അറിയാമോ. ദിലീപേട്ടന്‍ പറഞ്ഞൂന്ന് അടുത്ത ജനപ്രിയനായകന്‍ റോബിനാണെന്ന്. ഞാന്‍ ശരിക്കും പറഞ്ഞാല്‍ ചത്ത്. വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ഒറ്റ പോസ്റ്റര്‍ പോലും ആ സമയത്ത് പുറത്ത് വിട്ടിട്ടില്ലായിരുന്നു. ഞാന്‍ ദിലീപേട്ടന്റെ കാല് പിടിച്ച് പറഞ്ഞു. ചേട്ടാ എനിക്ക് അബദ്ധം പറ്റിയതാണ്, ഇവന്‍ ഇങ്ങനെ ചെയ്യും എന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന്’, ശാലു പേയാട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button