ന്യൂഡല്‍ഹി: ഗതാഗത മേഖലയില്‍ തുടങ്ങി കായിക രംഗത്ത് വരെ കുറഞ്ഞ സമയം കൊണ്ട് രാജ്യം സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ഹരിത ബജറ്റിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രണ്ടര മാസത്തിനുള്ളില്‍ വ്യോമയാന രംഗത്ത കുതിച്ചാട്ടമാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ അത്യധുനിക ഹെലികോപ്റ്റര്‍ ഫാക്ടറി തുംകുരുവില്‍ ആരംഭിച്ചു. അതുപൊലെ കര്‍ണാടകയിലെ ശിവമോഗയില്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് എയര്‍ ഇന്ത്യ, നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ഗതാഗതരംഗത്ത് രാജ്യം ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. മുംബൈ മെട്രോയുടെ രണ്ടാം ഘട്ടം, ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ് വേ, ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം എന്നിവ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ കുറഞ്ഞ കാലേയളവില്‍ സാധിച്ചു. കൂടാതെ മുംബൈയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തു. യുപി-ഉത്തരാഖണ്ഡിലെ റെയില്‍വേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും വലിയ റിവര്‍ ക്രൂയിസ് ആരംഭിച്ചതും കഴിഞ്ഞ 75 ദിവത്തിനുള്ളിലാണ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂരുമായുള്ള യുപിഐ ലിങ്ക്-ഇന്‍ ആരംഭിച്ചകാര്യവും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള വാതക പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് എട്ട് കോടി ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കി. ഇ-സഞ്ജീവനിയിലൂടെ 10 കോടി ടെലികണ്‍സള്‍ട്ടേഷനുകള്‍ എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിച്ചു പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments